Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Magnus Carlsen

നോ​​ർ​​വേ ചെ​​സ്: കാ​​ൾ​​സ​​നെ വീ​​ഴ്ത്തി പ്ര​​ഗ്നാ​​ന​​ന്ദ

ഓ​​സ്ലോ: ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം മാ​​ഗ്ന​​സ് കാ​​ൾ​​സ​​നെ വീ​​ണ്ടും അ​​ട്ടി​​മ​​റി​​ച്ച് ഇ​​ന്ത്യ​​ൻ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ ആ​​ർ. പ്ര​​ഗ്നാ​​ന​​ന്ദ.

നോ​​ർ​​വേ ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ എ​​ട്ടാം റൗ​​ണ്ടി​​ൽ, ക​​റു​​ത്ത ക​​രു​​ക്ക​​ളു​​മാ​​യി ക​​ളി​​ച്ച ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ പ്ര​​ഗ്നാ​​ന​​ന്ദ ക്ലാ​​സി​​ക്ക​​ൽ ചെ​​സി​​ൽ കാ​​ൾ​​സ​​നെ അ​​ട്ടി​​മ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ഈ ​​വ​​ർ​​ഷം ക്ലാ​​സി​​ക്ക​​ൽ ഫോ​​ർ​​മാ​​റ്റി​​ൽ കാ​​ൾ​​സ​​നെ തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് ത​​വ​​ണ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ന്ന ആ​​ദ്യ താ​​രം കൂ​​ടി​​യാ​​യി പ്ര​​ഗ്നാ​​ന​​ന്ദ. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കി​​രീ​​ടം നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​ര​​നാ​​കാ​​നു​​ള്ള പ്ര​​ഗ്നാ​​ന​​ന്ദ​​യു​​ടെ സാ​​ധ്യ​​ത​​ക​​ൾ സ​​ജീ​​വ​​മാ​​യി.

വി​​ജ​​യ​​ത്തോ​​ടെ 12 പോ​​യി​​ന്‍റു​​മാ​​യി പ്ര​​ഗ്നാ​​ന​​ന്ദ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു. എ​​ട്ടാം നോ​​ർ​​വേ ചെ​​സ് കി​​രീ​​ടം ല​​ക്ഷ്യ​​മി​​ട്ടി​​റ​​ങ്ങി​​യ കാ​​ൾ​​സ​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്ക് ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​ണ് തോ​​ൽ​​വി. ര​​ണ്ട് റൗ​​ണ്ടു​​ക​​ൾ മാ​​ത്രം ബാ​​ക്കി​​നി​​ൽ​​ക്കേ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ കാ​​ൾ​​സ​​ന് കി​​രീ​​ട നേ​​ട്ടം ആ​​വ​​ർ​​ത്തി​​ക്ക​​ലി​​ന് വി​​ര​​ള സാ​​ധ്യ​​ത​​യാ​​ണു​​ള്ള​​ത്.

ക​​ളി കൈ​​വി​​ട്ടെ​​ന്ന് ഉ​​റ​​പ്പാ​​യ​​തോ​​ടെ നി​​രാ​​ശ​​യോ​​ടെ ത​​ല​​യാ​​ട്ടി പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് കൈ​​കൊ​​ടു​​ത്ത് കാ​​ൾ​​സ​​ൻ വേ​​ദി വി​​ടു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി.

ജ​​ർ​​മ​​നി​​യു​​ടെ വി​​ൻ​​സെ​​ന്‍റ് കീ​​മ​​റെ ടൈ-​​ബ്രേ​​ക്ക​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ അ​​മേ​​രി​​ക്ക​​ൻ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ വെ​​സ്ലി സോ ​​ആ​​ണ് 14 പോ​​യി​​ന്‍റു​​മാ​​യി പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 13 പോ​​യി​​ന്‍റു​​മാ​​യി ഫ്രാ​​ൻ​​സി​​ന്‍റെ അ​​ലി​​രേ​​സ ഫി​​രൂ​​സ്ജ​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

അ​​തേ​​സ​​മ​​യം നി​​ല​​വി​​ലെ ലോ​​ക ചാ​​ന്പ്യ​​നാ​​യ ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷ് തോ​​ൽ​​വി​​യോ​​ടെ കി​​രീ​​ട​​പ്പോ​​രാ​​ട്ട​​ത്തി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യി. ഫ്രാ​​ൻ​​സി​​ന്‍റെ അ​​ലി​​രേ​​സ ഫി​​രൂ​​സ്ജ​​യോ​​ടാ​​ണ് ഗു​​കേ​​ഷ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ഗു​​കേ​​ഷി​ന്‍റെ മൂ​​ന്നാ​​മ​​ത്തെ ക്ലാ​​സി​​ക്ക​​ൽ തോ​​ൽ​​വി​​യാ​​ണി​​ത്.

Sports

കാ​​ള്‍​സ​​നെ ത​​ള​​ച്ച് 9 വയസു​​കാ​​ര​​ന്‍ ഇന്ത്യൻ പയ്യൻസ്!

ന്യൂ​​ഡ​​ല്‍​ഹി: ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ ചെ​​സ് താ​​രം നോ​​ര്‍​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ള്‍​സ​​നെ ഞെ​​ട്ടി​​ച്ച് ഇ​​ന്ത്യ​​യു​​ടെ ഒ​​മ്പ​​തു വ​​യ​​സു​​കാ​​ര​​ന്‍ പ​​യ്യ​​ന്‍സ്! ഓ​​ണ്‍​ലൈ​​ന്‍ ചെ​​സി​​ല്‍ ഡ​​ല്‍​ഹി സ്വ​​ദേ​​ശി​​യാ​​യ ഒ​​മ്പ​​തു​​കാ​​ര​​ന്‍ അ​​രി​​ത് ക​​പി​​ല്‍, കാ​​ഴ്‌​​സ​​നെ സ​​മ​​നി​​ല​​യി​​ല്‍ ത​​ള​​ച്ചു. ജ​​യ​​ത്തി​​ന് അ​​രി​​കി​​ല്‍​വ​​രെ എ​​ത്തി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​രി​​ത് ക​​പി​​ല്‍ സ​​മ​​നി​​ല​​യി​​ല്‍ മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.


അ​​ണ്ട​​ര്‍ 9 ദേ​​ശീ​​യ ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ര​​നാ​​ണ് അ​​രി​​ത് ക​​പി​​ല്‍.

Latest News

Corehub Up